അടിയന്തരമായി വാട്‌സാപ് അപ്‌ഡേറ്റ് ചെയ്യുക; മുന്നറിയിപ്പുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി
വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി. എംപി4 ഫോര്‍മാറ്റിലുള്ള ഫയല്‍ വഴി പ്രചരിക്കാവുന്ന മാല്‍വയറിനെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു, ഇതിന്റെ തുടര്‍ച്ചയായാണ് അടിയന്തരമാണ് വാട്‌സ്‌ആപ് അപ്‌ഗ്രേഡ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്‍കിയത്.
'ലക്ഷ്യംവയ്ക്കുന്ന സിസ്‌റ്റത്തില്‍ അനിയന്ത്രിതമായ കോഡ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ അതിന് ശ്രമിക്കുന്ന ഹാക്കറ് എവിടെ നിന്നും ഡേറ്റ ചോര്‍ത്താനും ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും'- കപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം- ഇന്ത്യ(സിഇആര്‍ടി-ഇന്‍)ന്റെ മുന്നറിയിപ്പ്.
No comments