Breaking News

കലി അടങ്ങാത്ത പ്രതിഷേധം; വിദ്യാര്‍ത്ഥികളെ നേരിടാന്‍ സി ആര്‍ പി എഫ്; വീണ്ടും സംഘര്‍ഷ ഭൂമിയായി ജെഎന്‍യു

ജെ എന്‍ യു വില്‍ വിദ്യാര്‍ത്ഥികളെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം.സി ആര്‍ പി എഫ് അടക്കമുള്ള പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി മാര്‍ച്ചിനിടെ പോലീസ് വീണ്ടും ലാത്തി വീശി. രണ്ടാമത്തെ പാര്‍ലമെന്റ് മാര്‍ച്ചും പോലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ തുഗ്ലഗ്ഗ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാര്‍ച്ചിനിടെ പലര്‍ക്കും പരിക്കേറ്റു. പ്രതിഷേധ വഴിയിലെ മൂന്നു മെട്രോ പാതകള്‍ പോലീസ് അടച്ചു.
വി സി നേരിട്ടെത്തി ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇവരെ നേരിടാനായിട്ടാണ് വന്‍ പോലീസ് സന്നാഹം എത്തിയിരിക്കുന്നത്. പലപ്പോഴും ഇവര്‍ ലാത്തി വീശി പല വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

No comments