ബി.ജെ.പിയോടൊപ്പം പോയവരില്‍ ശേഷിക്കുന്ന അഞ്ച് എം.എല്‍.എമാരും ഇന്ന് വൈകിട്ട് തിരിച്ചെത്തുമെന്ന് എന്‍.സി.പി
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി രൂക്ഷമായ വേളയില്‍ തങ്ങളെ വിട്ടുപോയ എം.എല്‍.എമാര്‍ വൈകിട്ടോടെ തിരിച്ചെത്തുമെന്ന് എന്‍.സി.പി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എന്‍.സി.പി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം ബി.ജെ.പിയോടൊപ്പം പോയ എന്‍.സി.പി എം.എല്‍.എ മാണിക്ക് റാവു കോക്കഡെ തിരിച്ചെത്തിയതായും പാര്‍ട്ടി പറയുന്നു. അജിത് പവാറിനൊപ്പമുള്ള അഞ്ചില്‍ മൂന്ന് എം.എല്‍.എമാരോടും തങ്ങള്‍ സംസാരിച്ചതായും പാര്‍ട്ടി വെളിപ്പെടുത്തി.
ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എന്‍.സി.പിയുടെ ആകെയുള്ള 54 എം.എല്‍.എമാരില്‍ 49 പേരും പങ്കെടുത്തതായി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
No comments