Breaking News

കിഫ്ബി സര്‍ക്കാരിന്റെ പട്ട് കോണകം; വി.ഡി.സതീശന്‍ എം.എല്‍.എ

കിഫ്ബി സര്‍ക്കാരിന്റെ പട്ട് കോണകമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ. സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ സര്‍ക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയില്‍ കടന്നാക്രമിച്ചു. കൊണ്ടായിരുന്നു വി.ഡി.സതീശന്‍ എംഎല്‍എയുടെ പരാമര്‍ശം.
വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എം.എല്‍ എ പറഞ്ഞു.
നികുതി വകുപ്പില്‍ അരജാകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാരിന്റെ ചെലവ്.ഇനി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

No comments