സിനിമയില്‍ രജനിയോട് തോറ്റു, രാഷ്ട്രീയത്തില്‍ തോല്‍ക്കുമെന്ന് ഭയം; കമലിനെതിരെ ഭരണപക്ഷം
അഭിനയത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ച രജനികാന്തിനും, കമല്‍ഹാസനും എതിരായ അക്രമണം കടുപ്പിച്ച് തമിഴ്‌നാട്ടിലെ ഭരണപക്ഷമായ എഐഎഡിഎംകെ. രണ്ട് വ്യത്യസ്ത ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന താരങ്ങള്‍ ഒത്തുചേരുന്നത് പൂച്ചയും, എലിയും ഒരുമിച്ച് താമസിക്കുന്നതിന് തുല്യമാകുമെന്നാണ് പുതിയ പരിഹാസം.
ആത്മീയ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ നിലപാടുകളാണ് കമല്‍ മുന്നോട്ട് വെയ്ക്കുന്നത്. എഐഎഡിഎംകെ മുഖപത്രമായ നമതു അമ്മ ഈ വിഷയത്തില്‍ ലേഖനം എഴുതി. ചൊവ്വാഴ്ചയാണ് രജനിയും, കമലും രാഷ്ട്രീയമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
No comments