മടങ്ങിയെത്താന്‍ ബ്ലാസ്റ്റേഴ്‌സ്; വില്ലനായി പരിക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുഖാമുഖം വന്നപ്പോഴൊന്നും ജയിക്കാന്‍ കഴിയാത്തതിന്റെ കേടുതീര്‍ക്കാമെന്ന മോഹത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30-നാണ് ഇരുടീമുകളും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുന്നത്. ലീഗില്‍ ഇരുടീമുകളും നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നു തവണയും ബെംഗളൂരുവിനായിരുന്നു ജയം. ഒരുതവണ സമനിലയായി.
പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രധാന വെല്ലുവിളി. പ്രതിരോധതാരം ജെയ്റോ റോഡ്രിഗ്രസ് പരിക്കേറ്റതിനാല്‍ കളിക്കില്ല. പരിക്ക് ഗുരുതരമായതിനാല്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.
No comments