വിദേശ സന്ദര്‍ശനം: മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും, എതിര്‍പ്പുമായി പ്രതിപക്ഷം
ജപ്പാനും കൊറിയയും സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും വെള്ളിയാഴ്ച പുറപ്പെടും. 13 ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെടുന്നത്. സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നതിന് എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും പുതിയ സാങ്കേതിക വിദ്യകളേക്കുറിച്ച് മനസിലാക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കുന്നത്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രനുമാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനത്തിനു പോകുന്നത്.
No comments