ഷഹ്ലയുടെ മരണം : നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
വയനാട് ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ക്ലാസ് മുറിയില്‍ വെച്ച് പാമ്ബു കടിയേറ്റ് ഷെഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലെ അധ്യാപകരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.ഷഹ്ലയുടെ കാലില്‍ കടിയേറ്റ പാടുണ്ടായിരുന്നതായി അച്ഛന്‍ പറഞ്ഞു. നീലനിറവുമുണ്ടായിരുന്നു. സംഭവം നടന്നത് മൂന്നു മണിക്കാണെങ്കില്‍ സ്‌കൂളില്‍ നിന്ന് വിളിച്ചത് 3.36 നാണ്.
പാമ്ബുകടിയേറ്റെന്ന് പറഞ്ഞില്ല. കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. താന്‍ എത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല.
ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും അച്ഛന്‍ അസീസ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്‌മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറയുന്നു.സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവും ഉണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ട് പോകാന്‍ തയ്യാറായില്ലെന്നാണ് സഹപാഠികളുടെ ആരോപണം.
No comments