Breaking News

ഹൈകോടതി ഉത്തരവിന്​ പുല്ലുവില; ചെറുവാഹനങ്ങള്‍ നിലക്കലില്‍ തടഞ്ഞ്​ പൊലീസ്​

നിലക്കലില്‍ നിന്ന്​ പമ്ബയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിടണമെന്ന ഹൈകോടതി ഉത്തരവിന് പുല്ലു വില നല്‍കി ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള ചെറു വാഹനങ്ങള്‍ തടഞ്ഞ് പോലീസ്. കീഴ്ശാന്തിയുടെ കാര്‍ നിയമം ലംഘിച്ച്‌ പൊലീസ് നിലക്കലില്‍ തടത്തിട്ടത് രണ്ടര മണിക്കൂറിലേറെ നേരം. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സന്നിധാനത്തേക്ക് പോകാന്‍ കീഴ്ശാന്തിയുടെ പരികര്‍മികളുമായി എത്തിയ കാര്‍ പോലീസ് തടഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള തീര്‍ത്ഥാടകരം ടെ ചെറു വാഹനങ്ങളും ഇതുവരെ നിലക്കല്‍ കടക്കാന്‍ പോലീസ് അനുവദിച്ചിട്ടില്ല.
ബുധനാഴ്ച മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ കോടതി ഉത്തരവിട്ടുണ്ടെന്ന് പറഞ്ഞ പരികര്‍മിമാരോട് കോടതി ഉത്തരവുമായി വരാനായിരുന്നു പൊലീസി​​​െന്‍റ മറുപടി.

No comments