ഇന്ദ്രസിംഹാസനം തരാമെന്ന് പറഞ്ഞാലും ബിജെപിയ്ക്കൊപ്പം സഖ്യത്തിനില്ല; ശിവസേന
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയതിന് പിന്നാലെ ബിജെപിയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന.
ഇന്ദ്രദേവന്റെ സിംഹാസനം തരാമെന്ന് പറഞ്ഞു വന്നാല്‍ പോലും ബിജെപിയ്ക്ക് ഒപ്പം ഇനിയൊരു സഖ്യമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
എന്‍സിപിയും കോണ്‍ഗ്രസുമായുളള സഖ്യം അധികാരത്തിലെത്തുമ്ബോള്‍ മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് തന്നെ ആയിരിക്കുമെന്നും റാവത്ത് പറഞ്ഞു.
അതേസമയം ഇന്ന് മാതോശ്രീയില്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും ശിവസേനാനേതാക്കളുടേയും യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക് നാഥ് ശിണ്ഡേ എന്നിവരുടെ പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനം നേതാക്കള്‍ പങ്കിടുന്നതിനുള്ള സാധ്യതയും ചര്‍ച്ച ചെയ്യുന്നുണ്ട്.
No comments