സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍: ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് ജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്നലെ നടന്ന കേരള ഉത്തര്‍പ്രദേശ് മത്സരത്തില്‍ കേരളത്തിന് ഒരു റണ്ണിന്റെ അട്ടിമറി ജയം. മഴ നിയമപ്രകാരമാണ് കേരളം ജയിച്ചത്. ഗ്രുപ്പിലെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്. തോല്‍വി മുന്നില്‍ കണ്ട മത്സരത്തിലാണ് മഴ കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയര്‍ത്തിയ 119 റണ്‍സ്പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിന് മഴ വില്ലനായി എത്തി.42/4 എന്ന നിലയില്‍ നില്‍ക്കെ മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മഴ നിയമം അനുസരിച്ച് കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിന് വേണ്ടി സഞ്ജു മാത്രമാണ് മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചത്.28 പന്തില്‍ 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 38 റണ്‍സ് നേടിയ സഞ്ജുവിന്‍റെ ബാറ്റിങ്ങ് മികവിലാണ് കേരളം 119 റണ്‍സ് നേടിയത്.
No comments