രാജസ്ഥാനിൽ കോൺഗ്രസ് കുതിക്കുന്നു.. വൻ മുന്നേറ്റം.. ബിജെപി കിതക്കുന്നൂ..
രാജസ്ഥാനിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി.
കനത്ത സുരക്ഷാ വലയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുതിപ്പ് തുടരുകയാണ്.
ഒരു മണി വരെയുള്ള ഫല സൂചനകള്‍ പ്രകാരം 708 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ബി.ജെ.പിക്ക് 555 വാര്‍ഡുകളിലാണ് വിജയിക്കാനായത്. മൊത്തം 2105 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
191 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറി. 11 ഇടത്ത് ബി.എസ്.പിയും രണ്ടു സീറ്റുകള്‍ സി.പി.എമ്മും സ്വന്തമാക്കി. ബരാന്‍, ബാര്‍മെര്‍, ചിറ്റോര്‍ഗഡ്, ചുരു, ജുന്‍ജുനു, സികാര്‍, സിരോഹി തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസ് ആധിപത്യം തുടരുമ്പോള്‍ അജ്മീര്‍, ആള്‍വാര്‍, ജലോര്‍, ഉദയ്പൂര്‍ എന്നിവടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.
2,105 വാർഡ് കൗൺസിലർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ശനിയാഴ്ചയാണ് നടന്നത്.
ഇതിൽ 72 ശതമാനം വോട്ടർമാർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചത്. അജ്മീർ ജില്ലയിലെ നസിരാബാദ് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
91.67 ശതമാനം. മൊത്തം പോളിങ് 71.53 ശതമാനമാണ്. ഉദയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 53 ശതമാനം. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായുള്ള തിരഞ്ഞെടുപ്പ് യഥാക്രമം നവംബർ 26, 27 തീയതികളിൽ നടക്കും.
തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾ സർക്കാരിനെ പിന്തുണക്കുന്നതിന്റെ തെളിവാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. തങ്ങളുടെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും ശരിവെക്കുന്നതാണ് ഫലങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, ആള്‍വാറിലും ജയ്‍സാല്‍മീറിലും ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൊത്തം 7942 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 1896 ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 1166 പേര്‍ പുരുഷന്‍മാരും 730 സ്ത്രീകളുമാണ്. ഇതേസമയം, 778 വനിതാ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കിയത്.

No comments