സഞ്ജു വീണ്ടും ടീം ഇന്ത്യയിലേക്ക്, രോഹിത്തിനെ പരിഗണിക്കില്ല
ബംഗ്ലാദേശിനെതിരെ ടി20 പരമ്ബരയില്‍ ടീമിലുണ്ടായിട്ടും അവസരം നഷ്ടപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ടീം ഇന്ത്യയിലേക്ക്. വെസ്റ്റിന്‍ഡീസിനെതിരെ ടി20 ടീമിലേക്കാണ് സഞ്ജുവിനെ വീണ്ടും പരിഗണിയ്ക്കുന്നത്. നാളെയാണ് വിന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്.
അതെസമയം നായകന്‍ വിരാട് കോഹ്ലി ടി0 ടീമിലേക്ക് തിരിച്ചെത്തുമ്ബോള്‍ ഉപനായകന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിയ്ക്കുമെന്നാണ് സൂചന. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളിലും കളിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേക്കാള്‍ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുണ്ട്.
No comments