കേരള സര്‍വകലാശാലയിലേക്ക് കെഎസ്‌യു മാര്‍ച്ച്; സംഘര്‍ഷം
ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റതിലും മാര്‍ക്ക് തട്ടിപ്പിലും പ്രതിഷേധിച്ച് കേരള സര്‍വകലാശാലയിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പിന്നാലെ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സര്‍വകലാശാലയുടെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ എത്തിയ പോലീസുകാരെ മറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
No comments