Breaking News

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; രാത്രി വൈകിയും ശിവസേന-എന്‍സിപി ചര്‍ച്ച


തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് ശേഷം ദിവങ്ങളോളം നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴും ചര്‍ച്ചകള്‍ തുടരുന്നു. വ്യാഴാഴ്ച രാത്രി വൈകിയും ശിവസേനയുടെ ഉദ്ദവ് താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ എന്‍സിപിയുടെ ശരദ് പവാറുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
മഹാരാഷ്ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് ത്രികക്ഷി സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. ദില്ലിയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച ശിവസേനയുമായി മുംബൈയില്‍ ചര്‍ച്ച നടത്തും.

No comments