കായികോത്സവത്തില്‍ കിരീടം തിരിച്ചുപിടിച്ച് പാലക്കാട്, ചാമ്ബ്യന്‍ സ്‌കൂളായി മാര്‍ ബേസില്‍
63ആമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം പോരുകയായിരുന്നു. 123.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. 2016ന് ശേഷം ആദ്യമായാണ് പാലക്കാട് കിരീടം നേടുന്നത്.
സ്കൂള്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം ചാമ്ബ്യന്‍മാരായി. 62.33 പോയിന്റാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്.ഇതുവരെ എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. കല്ലടിയുടെ അക്കൗണ്ടില്‍ നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്.
No comments