Breaking News

ആന്‍റിവെനമുണ്ട്, നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് പേടി

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ജീവന്‍രക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്ന്. എന്നാല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ മരുന്നുപ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മടിയാണ്. പാമ്ബുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.
മരുന്നുകുത്തിവെക്കുമ്ബോഴുള്ള അപകടസാധ്യത മറ്റുമരുന്നുകളെക്കാള്‍ ആന്റിവെനത്തിന് കൂടുതലാണ്. മരുന്നിന്റെ ഗുണദോഷാനുപാതം 100:10 ആണ്.

No comments