ശിവസേനയേക്കാള്‍ ഭേദം ബിജെപി; സഖ്യത്തിന് ജെഡിഎസിന് വിമുഖതയില്ലെന്ന് കുമാരസ്വാമി
ശിവസേനയേക്കാള്‍ ഭേദം ബിജെപിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ബിജെപിയുമായുള്ള സഖ്യത്തിന് ജെഡിഎസിന് വിമുഖതയില്ലെന്നും കുമാരസ്വാമി പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ മൃദുഹിന്ദുത്വമാണു ബിജെപി പിന്തുടരുന്നത്.
No comments