Breaking News

കെ മുരളീധരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി സോണിയ ഗാന്ധിയെ കണ്ടോ..?

കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിട്ടില്ലെന്നും പുറത്ത് വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും കെ മുരളീധരന്‍ എംപി.
ദേശീയമാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി മുരളീധരന്‍ സോണിയയെ സമീപച്ചതായി വാര്‍ത്ത പുറത്ത് വിട്ടത്.

എന്നാല്‍ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കെ മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന് മുരളീധരന്‍ എംപി ആരോപിച്ചു.

യാതൊരു ആധികാരികതയുമില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണിത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കെ മുരളീധരന്‍ ദില്ലിയില്‍ വച്ച്‌ സോണിയാ ഗാന്ധിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി എന്നായിരുന്നു വാര്‍ത്ത.

No comments