മലക്കം മറിഞ്ഞ് സര്‍ക്കാര്‍; സ്വകാര്യ വാഹനങ്ങള്‍ പമ്ബ വരെ!
ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തിവിടുന്നതിനുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു.
ഭക്തരെ പമ്ബയില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്കു ചെയ്യുന്നതിനാണ് അനുമതി. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തരെ പമ്ബയില്‍ എത്തി കൂട്ടിക്കൊണ്ട് പോകാനും സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്.
വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. 12 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.
എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ തീരുമാനം എടുക്കുന്നതിനു പൊലീസ് ഇടപെടലുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
No comments