അജിത് പവാര്‍ മറാത്ത ജനതയെ ചതിച്ചു, ഈ ജയത്തിന് അധികം ആയുസ്സില്ല; ശിവസേന
മറാത്ത രാഷ്ട്രീയത്തിലെ നാടകങ്ങള്‍ നിമിഷം നേരം കൊണ്ട് മാറി മറിഞ്ഞപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സാണ് ഉണ്ടായത്. എന്നാല്‍ അവസാന നിമിഷം എന്‍സിപി കാലുമാറിയെന്ന പ്രസ്താവനയാണ് ശിവസേന നടത്തിയിരിക്കുന്നത്. അജിത് പവാര്‍ മറാത്ത ജനതയെ പിന്നില്‍ നിന്ന് കുത്തിയെന്നും ശിവസേന ആരോപിച്ചു.
എന്നാല്‍ ഇപ്പോഴും എന്താണ് യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയില്‍ നടന്നതെന്ന് ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസിനും വ്യക്തമല്ല. മോദി പവാര്‍ കൂടിക്കാഴ്ചയില്‍ സംശയമുണ്ടെങ്കിലും മഹാരാഷ്ട്രയിലെ നീക്കങ്ങളില്‍ എന്‍.സി.പിയുടെ പങ്ക് അവ്യക്തമായി തുടരുന്നു.
അജിത് പവാറിനെ എത്ര എം.എല്‍.എമാര്‍ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാകണം.
No comments