മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്.. ശിവസേന എതിരാളി, അവര്‍ക്ക് അവരുടെ വഴി.. പവാര്‍; ഇക്കാര്യത്തിൽ പവാറിന് പേടി.. ഒന്നും വിട്ടുപറയാതെ പവാര്‍, സോണിയ
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ വഴിത്തിരിവ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും എതിരാളികളായാണു മത്സരിച്ചതെന്നും പിന്നെങ്ങനെയാണു സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുക എന്നുമാണു പവാറിന്റെ പുതിയ ചോദ്യം.
രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍സിപിയെ പുകഴ്ത്തിയ അതേദിവസം തന്നെതാണു പവാറിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയം.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ വരുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?. ശിവസേന-ബിജെപി സഖ്യമാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്‍സിപിക്കു കോണ്ഗ്രസുമായിട്ടാണു സഖ്യം. അതുകൊണ്ടു സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് എങ്ങനെ പറയാന്‍ കഴിയും.
ശിവസേന അവരുടെ വഴി തെരഞ്ഞെടുക്കണം. ബിജെപി എന്താണു ചെയ്യാന്‍ പോകുന്നതെന്ന് അവരോടു ചോദിക്കണം. തങ്ങള്‍ക്കു തങ്ങളുടെ രാഷ്ട്രീയമുണ്ട് എന്നായിരുന്നു പവാറിന്റെ പരാമര്‍ശം.
എന്‍സിപിയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കുമെന്നാണു ശിവസേന പറയുന്നു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ "നേരോ?' എന്നായിരുന്നു പവാറിന്റെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുന്പാണു പവാറിന്റെ പ്രതികരണം.
കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുമെന്നും വെള്ളിയാഴ്ച പവാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും പവാറിന്റെ വഴിതിരിഞ്ഞ പരാമര്‍ശം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ദീര്‍ഘകാല സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും വേര്‍പിരിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന എതിരാളികളായിരുന്നുവെന്നും പിന്നെങ്ങനെയാണ് അവരുമായി ചേര്‍ന്ന് എന്‍സിപി സര്‍ക്കാരുണ്ടാക്കുകയെന്നും രാവിലെ പവാര്‍ നടത്തിയ പ്രസ്താവന ആശയക്കുഴപ്പം കൂട്ടി.
ഇതോടൊപ്പം രാജ്യസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എന്‍സിപിയെയും ബിജെഡിയെയും പ്രത്യേകം പുകഴ്ത്തിയതും രാഷ്ട്രീയകേന്ദ്രങ്ങള്‍ കൂട്ടിവായിക്കാതെ തരമില്ലായിരുന്നു.
ബിജെപിക്ക് ആദ്യ മൂന്നു വര്‍ഷവും രണ്ടു വര്‍ഷം ശിവസേനയ്ക്കും മുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിസന്ധി പരിഹരിക്കാനുള്ള ഫോര്‍മുല ചര്‍ച്ച ചെയ്തു വരുകയാണെന്നും ബിജെപി- ശിവസേന സര്‍ക്കാര്‍ ഉണ്ടാകുമെന്നു ശുഭാപ്തി വിശ്വാസം ഉണ്ടെന്നും കേന്ദ്രമന്ത്രിയും ആര്‍പിഐ നേതാവ് രാംദാസ് അത്താവ്ലെ പറഞ്ഞതും ശ്രദ്ധേയമാണ്.
പവാറിന്റെ അടുത്ത ബന്ധു അജിത് പവാറിനും മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനുമെതിരേയുള്ള എന്‍ഫോഴ്സ്മെന്റ് കേസുകളും റെയ്ഡുകളും ഡെമോക്ലിസിന്റെ വാള് പോലെ എന്‍സിപിക്കു മേല്‍ ഭീഷണി ഉയര്‍ത്തുന്നതാണു സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്.
ബിജെപിയെ മാറ്റിനിര്‍ത്തി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചാല്‍ എന്‍സിപി നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ കര്‍ശനമായ നടപടികളിലേക്കു നീങ്ങുമെന്നതാണു ഭീഷണി.
മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ജയിലില്‍ അടച്ചതുപോലെ പ്രഫുല്‍ പട്ടേലിനെയും അജിത് പവാറിനെയും അഴിക്കുള്ളിലാക്കുമെന്ന ഭയപ്പാട് എന്‍സിപിയെ വെട്ടിലാക്കുന്നതായാണു റിപ്പോര്‍ട്ട്.

No comments