Breaking News

വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ ബന്ദ്

സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളില്‍ പാമ്ബുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ വിദ്യാഭ്യാസ ബന്ദ്.
സംഭവത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച്‌ സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷെഫ്രിന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ അധ്യാപകരുടെയും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചും, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും കെ.എസ്.യു വയനാട് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അറിയിച്ചു.

No comments