പോലീസ് മര്‍ദനത്തില്‍ നിയമസഭ പ്രക്ഷുബ്ധം; സ്പീക്കര്‍ ഇറങ്ങിപ്പോയി
കെഎസ്യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറന്പില് എംഎല്‍എയ്ക്കുമെതിരായ പോലീസ് നടപടിയില്‍ നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കി. റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ഐ.സി. ബാലകൃഷ്ണന്, അന്‍വര്‍ സാദത്ത് എന്നിവരാണ് ഡയസില്‍ കയറിയത്. ഇതേതുടര്‍ന്ന് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസില്നിന്നും ഇറങ്ങിപ്പോയി.
കെഎസ്യു മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് മര്‍ദനത്തില്‍ വി.ടി. ബല്‍റാമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
No comments