പി. മോഹനനെ വ്യാഖ്യാനിക്കാന്‍ ഞാന്‍ അശക്തന്‍ -കാനം
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‍ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്ന പി. മോഹനെന്റ പരാമര്‍ശത്തോട് മുഖം തിരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മാവോയിസവും ഇസ്‍ലാമിക തീവ്രവാദവും രണ്ട് ആശയധാരകളാണ്. അതിന് പുതിയ വ്യാഖ്യാനം കൊടുക്കുന്നതിനോട് യോജിക്കുന്നില്ല. സി.പി.എം നേതാവ് പി. മോഹനെന്റ പരാമര്‍ശത്തിന് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ല. അദ്ദേഹം പറഞ്ഞതിനെ വ്യാഖ്യാനിക്കാന്‍ താന്‍ അശക്തനാണ്. അദ്ദേഹം പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കാനം രാജേന്ദ്രന്‍.
No comments