Breaking News

മഹാരാഷ്ട്ര; ശിവസേനയ്ക്കൊപ്പം ചേരാന്‍ സോണിയയുടെ അനുമതി?

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശിവസേനയ്ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്.
എന്‍സിപി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന പവാര്‍ - സോണിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയയില്‍നിന്ന് അനുകൂല നിലപാടുണ്ടായതെന്നാണ് സൂചന.
ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും നേതാക്കള്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പൃഥ്വിരാജ് ചൗഹാന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി.

No comments