Breaking News

"പിടിക്കടോ.. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളെ കൊന്നില്ലെ അവരെ പിടിക്ക്.. സമരം ചെയ്തവരെ അല്ല.. അവരെ തല അടിച്ച് പൊട്ടിക്ക്.. " തല പൊട്ടി ചോര ഒലിച്ചിട്ടും ആത്മവീര്യം കൈവിടാതെ ഷാഫി പറമ്പിൽ..

സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്താന്‍ കെഎസ്‌യു ആഹ്വാനം ചെയ്തു. ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്ക് നേരെയും കെ.എം.അഭിജിത്തിന് നേരെയും പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റത്. സംഭവം പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.

സ‍ര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച്‌ തലപൊട്ടിച്ച്‌ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച്‌ സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

അതേസമയം കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കും.
സൈബര്‍ സെല്ലിന്‍റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനിടെ ക്രമക്കേടിന്‍റെ സാധ്യതയെക്കുറിച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു.
2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നത്.



 കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം, വാളയാര്‍ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാര്‍ക്ക് ലിസ്റ്റ് കുംഭകോണത്തിലും മാര്‍ക്ക് ധാനത്തിലും സര്‍ക്കാര്‍ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.
ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എം. അഭിജിത് എന്നിവരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തില്‍ ഷാഫി പറമ്ബിലിന്റെ തലയിലൂടെ രക്തം വാര്‍ന്നൊലിച്ചു.

അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലേക്ക് കൊണ്ടുപോയ ഷാഫിയെ പിന്നീടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ വൈകിയതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്‌.യുവിന്റെ മാര്‍ച്ച്‌.

No comments