Breaking News

പണി പാളി..! അഴിമതി ഫയല്‍ കാട്ടി അമിത് ഷാ കണ്ണുരുട്ടി , അജിത് വീണുപോയി ? ; ഒറ്റരാത്രി കൊണ്ട് ബിജെപി പാളയത്തിലേക്കു ചേക്കേറി ഉപ മുഖ്യമന്ത്രിയാകാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ചത് ഒരു ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണം ?

മ​ഹാ​രാ​ഷ്ട്ര​യി​ലെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്.
രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യി​ല്‍ ഗ​വ​ര്‍​ണ​റു​ടേ​ത് നാ​ണം​കെ​ട്ട ന​ട​പ​ടി​യെ​ന്ന് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ വി​മ​ര്‍​ശി​ച്ചു.

കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി, ശി​വ​സേ​ന സ​ഖ്യം നി​ല​നി​ല്‍​ക്കും. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ പ​റ​ഞ്ഞു.
ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ സം​യു​ക്ത​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നും കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ, ബി​ജെ​പി​ക്കു​ള്ള മ​റു​പ​ടി​യെ​ന്നോ​ണം കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി, സേ​ന സ​ഖ്യ​ത്തി​ലെ എം​എ​ല്‍​എ​മാ​രെ ഗ​വ​ര്‍​ണ​റു​ടെ മു​ന്നി​ലെ​ത്തി​ക്കാ​നും നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.
എം​എ​ല്‍​എ​മാ​രെ മ​ധ്യ​പ്ര​ദേ​ശി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു വവച്ചു

അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യി​ലൂ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ രം​ഗ​ത്ത്.
വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ വ​രെ തി​രി​മ​റി ന​ട​ത്തു​ന്ന​വ​രാ​ണ് എ​തി​ര്‍​പ​ക്ഷ​ത്തെ​ന്ന് ഏ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന​താ​ണ്. അ​ങ്ങ​നെയു​ള്ള​പ്പോ​ള്‍ , സ​ത്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പോ​ലും ആ​വ​ശ്യ​മി​ല്ല- ഉ​ദ്ധ​വ് പ​രി​ഹ​സി​ച്ചു.

വ​ഞ്ച​ക​രോ​ടും പി​ന്നി​ല്‍ നി​ന്ന് കു​ത്തി​യ​വ​രോ​ടും എ​ന്തു​നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ത​ങ്ങ​ള്‍​ക്ക് അ​റി​യാ​മെ​ന്നും ശി​വ​സേ​ന എം​എ​ല്‍​എ​മാ​രെ​ക്കൂ​ടി അ​ട​ര്‍​​ത്തി​യെ​ടു​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​ത്ത​രം ശ്ര​മ​ങ്ങ​ളൊ​ന്നും വി​ല​പ്പോ​വി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടാ​യാ​ല്‍ മ​ഹാ​രാ​ഷ്ട്ര ഉ​റ​ങ്ങു​മെ​ന്ന് ബി​ജെ​പി ധ​രി​ക്ക​രു​തെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ബി​ജെ​പി​യു​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നെ​തി​രെ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ധ​വ്.

നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര റി​സോ​ര്‍​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്. കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി എം​എ​ല്‍​എ​മാ​രെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്കാ​യി​രി​ക്കും എം​എ​ല്‍​എ​മാ​രെ മാ​റ്റു​ക​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​തി​നി​ടെ എം​എ​ല്‍​എ​മാ​രെ ഗ​വ​ര്‍​ണ​റു​ടെ മു​ന്നി​ലെ​ത്തി​ക്കാ​നും നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, വി​മ​ത എം​എ​ല്‍​എ​മാ​രെ മാ​റ്റാ​ന്‍ ബി​ജെ​പി​യും ശ്ര​മി​ക്കു​ക​യാ​ണ്.
എ​ന്‍​സി​പി​യി​ല്‍​നി​ന്നു​ള്ള 13 എം​എ​ല്‍​എ​മാ​ര്‍ ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്നാ​ണ് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ബിജെപി പാളയത്തിലേക്കു ചേക്കേറി ഉപമുഖ്യമന്ത്രിയാകാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ചത് ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതി ആരോപണം സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുന്നണെന്ന് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അടക്കം പറച്ചില്‍.

അജിത് പവാറിനും ശരദ് പവാറിനും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സെപ്റ്റംബറില്‍ കേസെടുത്തിരുന്നു.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച്‌ മുംബൈ പൊലീസ് അജിത് പവാറടക്കം എഴുപതിലേറെ പേര്‍ക്കെതിരെയാണു കേസെടുത്തത്.
70,000 കോടി ആരോപിക്കപ്പെടുന്ന ജലസേചന കുംഭകോണ ആരോപണം നിലനില്‍ക്കെയാണ് അജിത്തിനെതിരെ പുതിയ കേസ്.

11,000 കോടിയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കില്‍ നിന്ന് എങ്ങനെയാണ് 25,000 കോടി തട്ടിപ്പു നടത്തുന്നതെന്നു ചോദിച്ച അജിത്, തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ നടത്തുന്ന ബിജെപി നീക്കമാണ് ഇഡി കേസെന്നും പറഞ്ഞു.

ബാങ്കിലോ ഭരണസമിതിയിലോ അംഗമല്ലാത്ത, ബാങ്കിന്റെ ഒരു തീരുമാനങ്ങളിലും പങ്കില്ലാത്ത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതിലെ അസ്വഭാവികതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷത്തുനിന്നു മറുകണ്ടം ചാടി ബിജെപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ആയിരിക്കുകയാണ് ഇപ്പോള്‍ അജിത് പവാര്‍.

No comments