ഇടത് എംപിമാര്‍ മനപൂര്‍വ്വം സഭ തടസപ്പെടുത്തുന്നുവെന്ന് വി. മുരളീധരന്‍
ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തിയെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരന്‍ പറഞ്ഞു. ഇടത് എംപിമാരായ സോമപ്രസാദ്, ബിനോയ് വിശ്വം, കെ. കെ. രാഗേഷ് എന്നിവര്‍ക്ക് ജെ.എന്‍.യു, ഫാത്തിമ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി ലഭിച്ചിട്ടും മനപൂര്‍വ്വം നടപടികള്‍ തടസപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭ തടസപ്പെടുത്തി മാദ്ധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള നടപടികളാണ് എംപിമാരുടെ ഭാഗു നിന്നുണ്ടായതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വി.മുരളീധരന്റെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് സി.പി.എം എംപി ഇളമരം കരീം പ്രതികരിച്ചു.
No comments