മാമാങ്കം വാങ്ങിയത് സിനിമയിലെ രാജാക്കന്‍മാര്‍, മമ്മൂട്ടിച്ചിത്രത്തിന് കോടികളുടെ ബിസിനസ് !
'മാമാങ്കം' മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ്. ആ സിനിമയുടെ റിലീസും അത്രയും ഗ്രാന്‍ഡായാണ് നടക്കുന്നത്. ചിത്രം വിദേശ രാജ്യങ്ങളില്‍ മെഗാറിലീസിന് തയ്യാറെടുക്കുകയാണ്.
യു എസ് - കാനഡ ഏരിയയില്‍ മിഡാസ് ഗ്രൂപ്പാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇതിനുമുമ്ബ് ഒരു മലയാള ചിത്രവും മിഡാസ് വിതരണം ചെയ്തിട്ടില്ല. വന്‍ തുക നല്‍കിയാണ് മാമാങ്കത്തിന്‍റെ വിതരണാവകാശം മിഡാസ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഇത്രയും ഉയര്‍ന്ന ഒരു തുകയ്ക്ക് ഒരു മലയാള ചിത്രവും വിറ്റുപോയിട്ടില്ല.
അതേസമയം, തെലുങ്കിലെ ഏറ്റവും നിര്‍മ്മാതാക്കളില്‍ ഒരാളായ അല്ലു അരവിന്ദിന്‍റെ ഗീതാ ആര്‍ട്‌സ് ആണ് തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
No comments