മഹാരാഷ്ട്രയിലെ ബി.ജെ.പി കൂട്ടുകെട്ടില്‍ ആശങ്ക കേരളത്തിലെ എന്‍.സി.പിക്ക്, എല്‍.ഡി.എഫ് തീരുമാനം നിര്‍ണായകം
മഹാരാഷ്ട്രയില്‍ എന്‍.സി.പി ബി.ജെ.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചതോടെ കേരളത്തില്‍ എല്‍.ഡി.എഫ് മന്ത്രിസഭാംഗമായ എ.കെ.ശശീന്ദ്രനോട് സി.പി.എം എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യമുയരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയെ
എല്‍.ഡി.എഫിന് ഒരിക്കലും കൂടെ നിറുത്താന്‍ പറ്രില്ല. എന്‍.സി.പി ശിവസേനയുടെ കൂടെ ചേരുന്നു എന്നു കണ്ടപ്പോള്‍ തന്നെ കേരളത്തില്‍ പല ഇടതുനേതാക്കളുടെയും പുരികം ചുളിഞ്ഞിരുന്നതാണ്. എന്നാല്‍ ബി.ജെ.പിയെ ഒറ്രപ്പെടുത്താനുള്ള നീക്കം എന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ സി.പി.എം ഈ നിലപാടിനെ അനുകൂലിച്ചതോടെയാണ് കേരളത്തില്‍ എ.കെ.ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനുണ്ടായ ഭീഷണി ഒഴിവായത്.
No comments