മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും ഉപയോഗിക്കുന്നതാണ് നല്ലത്; സമസ്ത പ്രസിഡന്റ്
മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും നിര്‍ബന്ധമായി കേള്‍പ്പിക്കേണ്ടതിനും ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ ബാങ്കല്ലാത്തതും നിര്‍ബന്ധമായും കേള്‍പ്പിക്കേണ്ടതല്ലാത്തതുമായ കാര്യങ്ങള്‍ ശബ്ദം കുറക്കുകയോ പള്ളിയുടെ അകത്ത് മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിന് വേണ്ടി മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും അത് ബാങ്കിന് തന്നെ. പണ്ടുകാലത്ത് ഉച്ചഭാഷിണി ഉപയോഗം ശല്യമായി ജനങ്ങള്‍ കരുതിയിരുന്നു. അത് ഇന്നത്തേക്കാള്‍ നന്മയുടെ കാലഘട്ടമായിരുന്നു.
No comments