Breaking News

പ്രതിപക്ഷ നേതാവിനായുള്ള ഹൈക്കമാന്‍റ് ഹിത പരിശോധനയില്‍ ഗ്രൂപ്പുകളെ മലര്‍ത്തിയടിച്ച്‌ വിഡി സതീശന് മേല്‍ക്കൈ..!! മുരളീധരന്‍, ശശി തരൂര്‍, കെ സുധാകരന്‍ തുടങ്ങിയ ജനപ്രിയ നേതാക്കളുടെ പിന്തുണ ഈ നേതാവിന്.. 12 എംഎല്‍എമാരും 9 എംപിമാരും പിന്തുണച്ചതും ഈ നേതാവിനെ..

 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍റ് പ്രതിനിധികള്‍ എംഎല്‍എമാര്‍ക്കിടയില്‍ നടത്തിയ ഹിത പരിശോധനയില്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ നിര്‍ദ്ദേശങ്ങളെ മലര്‍ത്തിയടിച്ച്‌ വിഡി സതീശന് മുന്‍തൂക്കമെന്ന് സൂചന.


21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണ സതീശന്‍ നേടിയപ്പോള്‍ എ ഗ്രൂപ്പുകൂടി പിന്തുണച്ചിട്ടും 7 പേരുടെ പിന്തുണ മാത്രമാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.


 


തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസും തങ്ങളെ പരിഗണിക്കേണ്ടിയിരുന്നതാണെന്ന നിലപാട് പറഞ്ഞ് മറ്റാരെയും പിന്തുണയ്ക്കാതെ മാറിനിന്നു.


15 കോണ്‍ഗ്രസ് എംപിമാരില്‍ 9 പേര്‍ വിഡി സതീശനെ പിന്തുണച്ചതായും പറയുന്നു.


ശശി തരൂര്‍, കെ മുരളീധരന്‍, കെ സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന എംപിമാരുടെ പിന്തുണ സതീശന് ലഭിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളിലും സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒപ്പത്തിനൊപ്പം പിന്തുണ ലഭിച്ചുവത്രെ.


 


എംഎല്‍എമാരില്‍ നിലവില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ഷാഫി പറമ്ബില്‍ ടെലഫോണ്‍ മുഖേന എഐസിസി പ്രതിനിധികളുമായി ആശയവിനിമയം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ നേരിട്ടെത്തി മല്ലികാര്‍ജുന ഖാര്‍ഗെയും വൈദ്യലിംഗവുമായി കൂടിക്കാഴ്ച നടത്തി.


കെപിസിസിയിലെ കൂടിക്കാഴ്ചകള്‍ക്കുശേഷം ബാംഗ്ലൂര്‍ക്ക് മടങ്ങുന്ന ഇവര്‍ നാളെ എഐസിസിക്ക് നല്‍കുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയാകും ഹൈക്കമാന്‍റ് പ്രഖ്യാപനം പ്രഖ്യപനം ഉണ്ടാകുക.


24 -ന് നിയമസഭ കൂടുന്നതിനു മുമ്ബായി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് മുന്‍ ധരണയെങ്കിലും സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കു മുമ്ബുതന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനും ഹൈക്കമാന്‍റ് ആലോചിക്കുന്നുണ്ട്.


സത്യപ്രതിജ്ഞയ്ക്ക് മുമ്ബ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം പിന്നാലെയുണ്ടെന്ന മുന്നറിയിപ്പ് ഇടത് സര്‍ക്കാരിന് നല്‍കാനാണ് ഹൈക്കമാന്‍റ് ആലോചന.


വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതിലൂടെ യുവത്വത്തിനും പ്രാഗല്‍ഭ്യത്തിനും പരിഗണന നല്‍കിയെന്ന സന്ദേശം കൂടി നല്‍കാനാകും എഐസിസി തയ്യാറാകുക.


കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ നടത്തിയ കരുനീക്കങ്ങളാണ് ഗ്രൂപ്പ് താല്‍പര്യങ്ങളെ മറികടന്നും പിന്തുണ ആര്‍ജിക്കാന്‍ സതീശന് തുണയായത്.

No comments