Breaking News

12 എംഎൽഎമാർ ഐ ഗ്രൂപ്പിൽ നിന്ന്.. ഗ്രൂപ്പ് നോക്കാതെ പാർട്ടിക്ക് വേണ്ടി പിന്തുണ.. രമേശ്‌ തുടര്‍ന്നാല്‍ വിശ്വാസ്യത തകരുമെന്ന് യുവ എംഎല്‍എമാര്‍.. വി.ഡി സതീശന്..

 


തിരുവനന്തപുരം: പുതുമുഖങ്ങളെ കൊണ്ടു നിറഞ്ഞ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്ബോള്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവക്കുന്നതിനെ യുവ എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും എതിര്‍ക്കുന്നതാണ് കാരണം. രമേശിന് പകരം വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതാണ് ഇവര്‍ പിന്തുണയ്ക്കുന്നത്.


നിയുക്ത പിണറായി സര്‍ക്കാരിനെ പോലെ തന്നെ പ്രതിപക്ഷവും പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമാകണമെന്നാണ് യുവ എംഎല്‍എ മാരൃടെ ആവശ്യം. ഇക്കാര്യം ഇവര്‍ ഹൈക്കമാന്റ് പ്രതിനിധികളെയും അറിയിച്ചതായിട്ടാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവ എംഎല്‍എമാരും എംപി മാരും പിന്തുണച്ചത് വി.ഡി.സതീശനെ ആണെന്നാണ് വിവരം.


രമേശ് വീണ്ടും വരുന്നതില്‍ എംഎല്‍എമാര്‍ക്ക് ഇടയില്‍ പൊതുവായി തന്നെ എതിര്‍പ്പുണ്ട്. തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഇനിയും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.


ഇക്കാര്യം അവര്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും എത്തിയ പ്രതിനിധികളോട് പ്രകടിപ്പിച്ചതായും സൂചനയുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനം ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസൃതമായില്ലെങ്കില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായേക്കാനാണ് കൂടുതല്‍ സാധ്യത.


ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനമാകുക. കേന്ദ്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. സമവായം ഉണ്ടായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.


രമേശ് ചെന്നിത്തല മാറി നില്‍ക്കണമെന്നുമാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്ബോഴും ഗ്രൂപ്പ് സമവാക്യങ്ങള്‍ രമേശ് ചെന്നിത്തലയക്ക് അനുകൂലമാണ്. പ്രതിപക്ഷ നേതാവായി തുടരാന്‍ രമേശ്‌ ചെന്നിത്തല ആഗ്രഹിക്കുന്നുണ്ട്. ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനെ എതിര്‍ക്കുന്നുമില്ല. എന്നാല്‍ വി.ഡി. സതീശന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കൂടിയിട്ടുള്ളതാണ് നിര്‍ണ്ണായകമാകുക.


ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വി.വൈദ്യ ലിംഗവും നല്‍കുന്ന റിപ്പോര്‍ട്ട് ഉടന്‍ സോണിയാഗാന്ധിക്ക് കൈമാറും.

ഇവര്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതാക്കളുമായും ചര്‍ച്ച നടത്തുന്നുമുണ്ട്. അതിനും ശേഷമാകും തീരുമാനം.

No comments