ഈശ്വര നാമത്തിലല്ലാതെ ദൃഢ പ്രതിജ്ഞ ചെയ്തവര്‍ പോലും നോ പറഞ്ഞ 13ആം നമ്ബര്‍ ചോദിച്ച് വാങ്ങിയ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് സംഭവിച്ചത്.., ഇക്കുറി ഈ ധൈര്യം കാട്ടുന്നതാര്..
തിരുവനന്തപുരം:പതിമ്മൂന്ന് നിര്‍ഭാഗ്യ നമ്ബരാണെന്നാണ് സങ്കല്പം. 13 എന്ന് കേട്ടാല്‍ മന്ത്രിമാരും അടുക്കാറില്ല. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിമാരില്‍ 13ാം നമ്ബര്‍ കാറിനെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാകുമോ? മുന്‍കാലങ്ങളില്‍ ദൃഢപ്രതിജ്ഞ ചെയ്തവരും ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തവരുമെല്ലാം 13 നെ കൈവിട്ട ചരിത്രമേയുളളൂ. ഇത്തവണ ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിന് കൈമാറിയ കാറുകളിലും 13 ഇല്ല.
ഒന്നില്‍ മുഖ്യമന്ത്രി
ഒന്നാം നമ്ബര്‍ കാര്‍ മുഖ്യമന്ത്രിയുടേതാണ്. രണ്ടാം നമ്ബര്‍ കഴിഞ്ഞ തവണ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐയുടെ ഇ.ചന്ദ്രശേഖരനായിരുന്നു. ഇക്കുറിയും രണ്ടാം നമ്ബര്‍ സി.പി.ഐ മന്ത്രിക്ക് തന്നെയാവാനാണ് സാദ്ധ്യത..
മറ്റ് മന്ത്രിമാരുടെ കാറുകളുടെ നമ്ബര്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് തീരുമാനിക്കുക. ഇന്ന് താത്കാലിക നമ്ബരിട്ടും ഇടാതെയും കാറുകള്‍ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും.
ടൊയോട്ട കൊറോള ആള്‍ട്ടിസും
129 കാറുകളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്. മന്ത്രിമാരുടെ കാറുകളെല്ലാം രണ്ട് വര്‍ഷം മുമ്ബ് വാങ്ങിയതാണ്. 19 ടൊയോട്ട ഇന്നോവയും 3 ടൊയോട്ട കൊറോള ആള്‍ട്ടിസും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് ടൊയോട്ട കൊറോള ആള്‍ട്ടിസും ഉപയോഗിച്ചിരുന്നത്. ആറ് കോടി ചെലവിട്ടാണ് പുതിയ കാറുകള്‍ വാങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ മാനദണ്ഡപ്രകാരം മൂന്ന് വര്‍ഷം കൂടുമ്ബോള്‍ മന്ത്രിമാര്‍ പുതിയ കാറിന് അര്‍ഹരാണ്. അതല്ലെങ്കില്‍ ഒരു വര്‍ഷം ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയിരിക്കണം. ഒരു വര്‍ഷം കൊണ്ട് മന്ത്രിമാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിടുന്ന അവസ്ഥയാണ്.
@ബേബിയും ഐസക്കും 13 എടുത്തു
13നെ മുഖാമുഖം നേരിട്ടിട്ടുള്ളത് രണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമാരാണ്. വി.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എബേബിയും കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും. ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു. അദ്ദേഹം 13ാം നമ്ബര്‍ കാറ് എടുക്കുക മാത്രമല്ല, ആര്‍ക്കും വേണ്ടാത്ത, രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തു.
(13ന്റെ രാശിക്കേടാണോ എന്നറിയില്ല, എം.എ. ബേബി പിന്നെ കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു !. ഐസക്കിന് ഇത്തവണ സീറ്റും കിട്ടിയില്ല !!.)
No comments