Breaking News

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍


 ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഇത് സംബന്ധിച്ച്‌ മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വിറ്ററില്‍ പങ്കുവെച്ചു.

നേരത്തെ കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 നെ കോവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇപ്പോഴുള്ള യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്ന് ആയിരിക്കും വാക്സിനെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

No comments