Breaking News

കോട്ടയം ലോക്‌സഭാ സീറ്റില്‍ ആരും കണ്ണുവയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ്..!! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നേരത്തെ കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യം..!! ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ട് ഘടക കക്ഷി..!! 19 സീറ്റ് 18 ആയി കുറഞ്ഞത്..

 


കോട്ടയം: നിയമസഭയിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഇക്കുറി കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് ആവശ്യവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇത്തവണ സീറ്റ് മറ്റുള്ളവര്‍ക്ക് വിട്ടു നല്‍കണ്ട എന്നു തന്നെയാണ് ജില്ലയിലെ നേതാക്കളുടെ ആവശ്യം. മത്സരിക്കേണ്ട ആളെ നേരത്തെ കണ്ടെത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.


യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് സ്ഥിരമായി കോട്ടയത്ത് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അവര്‍ മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.


എന്നാല്‍ ജില്ലയില്‍ നാനൂറ് പ്രവര്‍ത്തകര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്ക് ആ സീറ്റ് വിട്ടു നല്‍കേണ്ട എന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.


കേരളത്തില്‍ യുഡിഎഫിന്റെ അന്തകരായി മാറിയ ജോസഫ് വിഭാഗത്തിന് ഇനി മുന്നണിയില്‍ അമിതമായ ഒരു പ്രാധാന്യവും നല്‍കരുതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.


കോണ്‍ഗ്രസിന്റെ ഏതെങ്കിലും നല്ല നേതാവിനെ നേരത്തെ തന്നെ കണ്ടെത്തി മണ്ഡലത്തില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തണമെന്നാണ് പാര്‍ട്ടി മുമ്ബോട്ടു വയ്ക്കുന്ന നിര്‍ദേശം.


നേരത്തെ കോട്ടയം സീറ്റില്‍ ജോസ് വിഭാഗം പോയതോടെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് കണ്ണുവച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് പിസി തോമസിന് കോട്ടയം സീറ്റ് നല്‍കാമെന്ന് ഓഫര്‍ നല്‍കിയാണ് ജോസഫ് വിഭാഗം സ്വന്തമായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസിന്റെ ഈ മുന്‍കൂര്‍ നീക്കം.


പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അനര്‍ഹമായ ഒരുപാട് പരിഗണന നല്‍കിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം പലയിടത്തും സീറ്റ് പിടിച്ചു വാങ്ങിയിട്ട് സ്ഥാനാര്‍ത്ഥിയില്ലാതെ ദയനീയമായി തോറ്റിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിലും ജില്ലയില്‍ മാത്രം മൂന്നു സീറ്റില്‍ മത്സരിച്ച്‌ രണ്ടിടത്തും തോറ്റു. കടുത്തുരുത്തിയിലെ വിജയം മോന്‍സ് ജോസഫിന്‍റെ വ്യക്തിപരമായ മികവും ഏറ്റവും മോശം സ്ഥാനാര്‍ഥിയെ എതിരാളിയായി ലഭിച്ചതും കാരണമാണ്.


ഇവിടെപോലും കോണ്‍ഗ്രസ് മത്സരിച്ചിരുന്നെങ്കില്‍ വിജയ സാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഏറ്റുമാനൂരും ചങ്ങനാശേരിയിലും പരാജയപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാതിരുന്നതിനാലായിരുന്നു. ഈ അബദ്ധം ലോക് സഭാ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കരുതെന്നാണ് ആവശ്യം.

No comments