Breaking News

മമത ബാനര്‍ജി 1996ലെ വി.എസ്. അച്യുതാനന്ദനെ മാതൃകയാക്കണം -ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരി..!! കാരണം..

 


കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തോല്‍വി ഏറ്റുവാങ്ങി​യ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മമതയുടെ മുന്‍ സഹപ്രവര്‍ത്തകനുമായ സുവേന്ദു അധികാരി. 1996ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത്​ പരാജയപ്പെട്ട വി.എസ്. അച്യുതാനന്ദനെ ഉദാഹരിച്ചാണ്​ സുവേന്ദു വിമര്‍ശനം ഉന്നിയിച്ചത്​.


''ധാര്‍മികമായി മമത മുഖ്യമന്ത്രി പദത്തിന്​ അര്‍ഹയല്ല. അവരുടെ പാര്‍ട്ടി വിജയിച്ചെങ്കിലും അവള്‍ നന്ദിഗ്രാമിലെ ജനങ്ങളാല്‍ തിരസ്​കരിക്കപ്പെട്ടു. 1996ല്‍ കേരളത്തില്‍ എല്‍.ഡി.എഫ്​ വിജയിച്ചു. പക്ഷേ അന്നത്തെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ്​ അച്ചുതാനന്ദന്‍ പരാജയപ്പെട്ടു.


പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല. ഇത്​ മാതൃകയാക്കണം'' -സുവേന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.


തൃണമൂലില്‍ നിന്നും ബി.ജെ.പിയിലേക്ക്​ കളംമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സുവേ​ന്ദുവി​െന്‍റ തട്ടകമായ നന്ദിഗ്രാമില്‍​ മമത പോരിനിറങ്ങിയത്​. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവില്‍ മമത അടിയറവ്​ പറയുകയായിരുന്നു. മുഖ്യമന്ത്രി പദം ഏറ്റെടുത്തതിനാല്‍ നിയമപ്രകാരം ആറുമാസത്തിനകം ജനവിധി തേടണമെന്നാണ്​ നിയമം. ഭവാനിപൂര്‍ മണ്ഡലമാണ്​ മമത മത്സരത്തിന്​ തെരഞ്ഞെടുത്തിരിക്കുന്നത്​.


അവിടുത്തെ സിറ്റിങ്​ എം.എല്‍.എയായ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്​ സോവന്‍ ദേബ് ചട്ടോപാധ്യായ മമതക്ക്​ മത്സരിക്കാന്‍ ​വേണ്ടി എം‌എല്‍‌എ സ്ഥാനം രാജിവെച്ചിട്ടുണ്ട്​. അതിനാല്‍ തന്നെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്​ ഫലം മമതയേയ​ും തൃണമൂലിനെയും സംബന്ധിച്ച്‌​ ഏറെ നിര്‍ണായകമാകും.ഇവിടെ നിന്ന്​ രാജിവെക്കുന്ന ചട്ടോപാധ്യായ ഖാര്‍ദ സീറ്റില്‍ മത്സരിക്കുമെന്നാണ്​ സൂചന. ഖാര്‍ദയി​ലെ എം.എല്‍.എയും തൃണമൂല്‍ നേതാവുമായ കാജല്‍ സിന്‍ഹ മരണപ്പെട്ട ഒഴിവിലാണ്​ അവിടെ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

No comments