കെ.പി.സി.സി പ്രസിഡന്റ്: പ്രവര്‍ത്തകരുടെ കണ്ണും മനസും കെ. സുധാകരനിലേക്ക്..!! ഇല്ലാതാക്കാൻ പാലം വലി വിവിധ കോണുകളിൽ നിന്ന്.. ഇതൊക്കെ അതിജീവിച്ച്..
കണ്ണൂര്‍: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ച കൊടുമ്ബിരിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണും മനസും കെ. സുധാകരനിലേക്ക്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായ കെ. സുധാരന്‍ എം.പിയെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ജില്ലാ ഭാരവാഹികളും ആവശ്യപ്പെടുന്നത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കളുടെ മൗനാനുവാദത്തോടെ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരനോളം പോന്ന മറ്റൊരാള്‍ കേരളത്തിലില്ല എന്നാണ് ഇതിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ തിരിച്ച് വരവിന് സംഘടന അടിമുടി മാറണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.
സി.പി.എമ്മും മുന്നണിയും മന്ത്രിസഭ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ടും സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തത് നിലവിലുള്ള പ്രസിഡന്റിന്റെ കാര്യക്ഷമതയില്ലായ്മയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ് ചൂണ്ടിക്കാട്ടുന്നത്. നെഞ്ചു വിരിച്ച് സി.പി.എമ്മിനെ നേരിടാന്‍ സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് പൊതുവെ ഉയര്‍ന്നു വരുന്ന വികാരം. കൂടെ പി.ടി. തോമസും മുഖ്യധാരയില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉണ്ട്.
പ്രതിപക്ഷ നേതാവ് പദവിയില്‍നിന്ന് രമേശ് ചെന്നിത്തലയെ താഴെ ഇറക്കാനുള്ള ശ്രമം മറുഭാഗത്ത് ശക്തമായി നടക്കുന്നുണ്ട്. കെ.സി. വേണുഗോപാലാണ് ഇതിന് പിന്നില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത്. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കി കൊണ്ടുവന്ന്, മനസില്ലാ മനസോടെ ആണെങ്കിലും കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാനുള്ള ചരടുവലിയാണ് വേണുഗോപാല്‍ നടത്തുന്നതത്രെ. കഴിഞ്ഞ പിണറായി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ പടനയിച്ച രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
മുന്നണിയുടെ പതനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്.
No comments