Breaking News

കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്..!!

 


ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്‌സിനുകള്‍ വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഡികെ . ശിവകുമാര്‍. 10 കോടി രൂപ പാര്‍ട്ടി ഫണ്ടില്‍നിന്നും ബാക്കി 90 കോടി എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍നിന്നും ലഭ്യമാക്കാണ് ലക്ഷ്യമിടുന്നത്.


വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, സുതാര്യമായ രീതിയില്‍ നേരിട്ട് വാങ്ങാനാണ് തീരുമാനം. കേന്ദ്രവും സംസ്ഥാനവും ആവശ്യമായ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യെഡിയൂരപ്പയും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പൂര്‍ണ പരാജയമാണ്.


ആഗോള ടെന്‍ഡര്‍ വഴി വാക്‌സി ശേഖരിക്കാനുള്ള ഇടപാടില്‍ അഴിമതി നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷം നോക്കി നില്‍ക്കില്ലെന്നും നേതാക്കള്‍ പറ‍ഞ്ഞു

No comments