പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ വന്ന ഹൈക്കമാന്‍റ് പ്രതിനിധികളോട് എംഎല്‍എമാര്‍ ഏക സ്വരത്തില്‍ പറഞ്ഞത് ഒരേ ഒരു കാര്യം..?? പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ പോലും ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്..??
ഡല്‍ഹി: കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനെത്തിയ ഹൈക്കമാന്‍റ് പ്രതിനിധികള്‍ക്കു മുമ്ബില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏകകണ്ഠമായി പറഞ്ഞ ഒറ്റ കാര്യമേ ഉള്ളു - കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണം.
തെരഞ്ഞെടുപ്പ് ജയം വിലയിരുത്താന്‍ എഐസിസി ചുമതലപ്പെടുത്തിയ കേന്ദ്ര നിരീക്ഷണ സംഘ തലവനായ അശോക് ചവാനു മുമ്ബിലും കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം പറഞ്ഞതും ഇതേ കാര്യമായിരുന്നു. ഈ സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞാലുടന്‍ മുല്ലപ്പള്ളിക്ക് കെപിസിസി അധ്യക്ഷ പദവി വച്ചൊഴിയേണ്ടി വരുമെന്നുറപ്പായി.
കഴിഞ്ഞ ദിവസം വന്ന മല്ലാകാര്‍ജുന ഖാര്‍ഗെ കമ്മീഷനു മുമ്ബില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഗ്രൂപ്പിനതീതമായി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്.
അതേസമയം മുല്ലപ്പള്ളി മാറണമെന്ന കാര്യത്തില്‍ ഗ്രൂപ്പിനതീതമായ ഐക്യമാണുണ്ടായത്. ഫലത്തില്‍ പാര്‍ട്ടിയില്‍ 99.99 ശതമാനത്തിന്‍റെയും പിന്തുണ ഇല്ലാത്ത നാതാവായാണ് മുല്ലപ്പള്ളിയെ ദേശീയ നേതൃത്വം പോലും കാണുന്നത്.
കേന്ദ്രം കെട്ടിയിറക്കിയ കെപിസിസി പ്രസിഡന്‍റിനെ ഒരു സംസ്ഥാന ഘടകം ഒന്നടങ്കം തിരസ്കരിച്ചതിന്‍റെ സൂചനയാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. അതേസമയം മുല്ലപ്പള്ളിയെ നിര്‍ദ്ദേശിച്ചത് കേന്ദ്രമാണെങ്കിലും മറ്റ് 'ചിലര്‍' അധ്യക്ഷനാകുന്നത് തടയാന്‍ കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാരും അദ്ദേഹത്തെ പിന്തുണച്ചിരുന്നുവെന്ന് വ്യക്തം.
No comments