ചെന്നിത്തല തുടര്‍ന്നാല്‍ ഈ ഡിമാന്‍ഡ് അംഗീകരിക്കണം..!! പുതിയ പാക്കേജുമായി ഉമ്മന്‍ ചാണ്ടി, ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം ഒന്ന്.. കെസി ജോസഫ്..
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുളള മുറവിളി ഉയരവെ പുതിയ പാക്കേജുമായി എ ഗ്രൂപ്പ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ താത്പര്യമില്ലാത്ത രമേശ് ചെന്നിത്തലയ്‌ക്ക് മുന്നിലാണ് എ ഗ്രൂപ്പ് പുതിയ പാക്കേജ് മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആശയവിനിമയം നടത്തിയതായി കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങള്‍ കേരളകൗമുദി ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം.എല്‍.എമാരില്‍ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്.
തന്‍റെ വിശ്വസ‌്‌തന്‍ കൂടിയായ ജോസഫിന് താക്കോല്‍ പദവി നല്‍കുക എന്നത് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം കൂടിയാണ്.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ് വരട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്‍റെ ആഗ്രഹം. അടൂര്‍ പ്രകാശ് എ ഗ്രൂപ്പിനും സ്വീകാര്യനാണ്. മുല്ലപ്പളളി രാമചന്ദ്രന്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുമ്ബോള്‍ അടൂര്‍ പ്രകാശിനെ കൊണ്ടുവന്ന് സമുദായ സന്തുലനം പാലിക്കാമെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നു.അദ്ധ്യക്ഷ സ്ഥാനത്തേക്കുളള സുധാകരന്‍റെ വരവ് ഏത് വിധേയനേയും തടയുക എന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം.
അതേസമയം,പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എ ഗ്രൂപ്പ് എം.എല്‍.എമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നു. ഏക സ്വരത്തില്‍ എത്താതെയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അവസാനിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടരട്ടെയെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ചില യുവ എം.എല്‍.എമാര്‍ നേതൃപദവിയില്‍ നിന്ന് ചെന്നിത്തല മാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
തന്‍റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാത്തതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ യോഗത്തില്‍ നീരസം പ്രകടിപ്പിച്ചു. ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാന്‍ ഒരാള്‍ വേണമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആവശ്യം. വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങാതെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാണ് ഉമ്മന്‍ ചാണ്ടി താത്പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഒരു പാക്കേജ് തന്നെ അദ്ദേഹം മുന്നോട്ടുവച്ചത്.
കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ എ ഗ്രൂപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഗ്രൂപ്പ് നേതാക്കളുടെ വിലപേശലിനും ആവശ്യങ്ങള്‍ക്കും വഴങ്ങി കൊടുക്കേണ്ടയെന്നാണ് കേരളത്തിലെത്തിയ നിരീക്ഷകര്‍ക്ക് മുന്നില്‍ ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പിനുളളില്‍ തന്നെ രണ്ടാമതൊരു ചേരി ശക്തമായി രൂപപ്പെട്ടിട്ടുണ്ട്.
No comments