Breaking News

രണ്ടാം പിണറായി സര്‍ക്കാരിന്റെ ''ഇന്‍സ്റ്റാള്‍മെന്റ് മന്ത്രിമാര്‍''..!! രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭരണം ആടിക്കളിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പോലും ചെയ്യാത്ത ''തവണ വ്യവസ്ഥ''..!! ഇനി വരുന്ന സര്‍ക്കാരുകളില്‍ ഊഴമിട്ട് എല്ലാ എംഎല്‍എമാരും മന്ത്രിമാരാകുമോ..??

 


തിരുവനന്തപുരം: മികച്ച ഭൂരിപക്ഷം കിട്ടിയിട്ടും രണ്ടാം പിറണായി സര്‍ക്കാരിന്റെ ഏറ്റവും ശോഭ കെടുത്ത നടപടിയായാണ് നാലു കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വീതം വച്ചു നല്‍കിയ നടപടിയെ വിലയിരുത്തുന്നത്.


കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ എസ് എന്നീ കക്ഷികള്‍ക്കായി രണ്ടു മന്ത്രിസ്ഥാനമാണ് തവണ വ്യവസ്ഥയില്‍ നല്കാന്‍ ഒരുങ്ങുന്നത്


ആദ്യ രണ്ടരവര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരാകും. രണ്ടാം ടേമില്‍ കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസ്ഥാനത്തെത്തും. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗവും ഈ 'ഇന്‍സ്റ്റാള്‍മെന്റ് മന്ത്രിമാരെ' തീരുമാനിക്കാന്‍ അംഗീകാരം നല്‍കി.


കഴിഞ്ഞ 2011ല്‍ രണ്ടംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലും ഇത്തരമൊരു വീതംവയ്പ്പ് നടത്തിയിട്ടില്ല. എന്നാല്‍ ഇത്രയധികം ഭൂരിപക്ഷമുള്ള ഇടതു സര്‍ക്കാര്‍ ഈയൊരു വീതം വയ്പ്പ് നടത്തിയത് തെറ്റായ സന്ദേശം ആകുമെന്ന കാര്യത്തില്‍ ഉറപ്പാണ്. സിപിഎമ്മിന് മുന്നണിയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും ഈയൊരു നടപടി ചെയ്യുന്നത് പിണറായി സര്‍ക്കാരിന്റെ ശോഭ തന്നെ കെടുത്തുമെന്ന് ഉറപ്പാണ്.


സാധാരണ ഗതിയില്‍ ഒരു മന്ത്രി അധികാരത്തിലെത്തിയാല്‍ കുറഞ്ഞത് ആ വകുപ്പില്‍ കാര്യങ്ങള്‍ പഠിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെടുക്കും. അതുകഴിഞ്ഞ് കാര്യങ്ങള്‍ നടത്തി തുടങ്ങി വരുമ്ബോഴേക്കും അധികാരമൊഴിയേണ്ട സാഹചര്യമുണ്ടായാല്‍ അതു ഭരണത്തെ തന്നെ ബാധിക്കും. രണ്ടാം ടേമിലെത്തുന്നയാളും കാര്യങ്ങള്‍ ഈ വഴിക്ക് തന്നെ കൊണ്ടുപോകും.


ഇതോടെ ഭരണം തോന്നിയ വഴിക്കാകും എന്നുറപ്പാണ്. ഇത്രയും ഭൂരിപക്ഷം കിട്ടിയിട്ടും ഇങ്ങനെ തവണ വ്യവസ്ഥയില്‍ മന്ത്രിമാരെ നിശ്ചയിച്ചത് വരും കാലങ്ങളില്‍ ആ സര്‍ക്കാരും മാതൃകയാക്കാം. ഇനി വരുന്ന സര്‍ക്കാരുകളില്‍ ഒരുപക്ഷേ മുഴുവന്‍ എംഎല്‍എമാരും തവണ വ്യവസ്ഥയില്‍ മന്ത്രിമാരാക്കണെമന്ന് ആവശ്യപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

No comments