Breaking News

ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്

 


ലക്ഷദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വാസവും തകര്‍ത്ത് തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. ഓരോ ദിനവും പുതുതായി കരാള നിയമങ്ങള്‍ അടിച്ചേല്‍പിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. നിയമങ്ങള്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

No comments