''ആധുനിക ഭാരതത്തെ നിര്‍മിച്ചയാള്‍''; രാജീവ് ഗാന്ധിയെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ..!! പിന്നീട് പഴയ കോൺഗ്രസുകാരന് സംഭവിച്ചത്..
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട് മെയ് 21ന് 30 വര്‍ഷം തികയുന്നു. കോണ്‍ഗ്രസ് നേതാക്കളും മറ്റു പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവര്‍ രാജീവിനെ അനുസ്മരിക്കുേമ്ബാള് രാജീവ് ഗാന്ധിയെ അനുസ്മരിച്ചുള്ള ട്വീറ്റിനെച്ചൊല്ലി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സിന്ധ്യ ആദ്യം പോസ്റ്റ് ചെയ്തത് ഇങ്ങനെ: ''ആധുനിക ഇന്ത്യയെ നിര്‍മിച്ചയാള്‍, ഭാരത രത്നം, മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ഗാന്ധിയെ അദ്ദേഹത്തിെന്റ ജന്മദിനത്തില്‍ അനുസ്മരിക്കുന്നു''.
എന്നാല്‍ രാജീവ് ഗാന്ധിയെ ഇകഴ്ത്തിക്കാട്ടുവാന്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സിന്ധ്യക്ക് ട്വീറ്റ് എഡിറ്റ് ചെയ്യേണ്ടി വന്നു.
ആധുനിക ഇന്ത്യയെ നിര്‍മിച്ചയാള്‍, ഭാരത രത്നം എന്നീ വിശേഷണങ്ങള്‍ ഒഴിവാക്കിയാണ് സിന്ധ്യ ട്വീറ്റ് എഡിറ്റ് ചെയ്തത്.
ട്വീറ്റ് എഡിറ്റ് ചെയ്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്തെത്തി. ആദ്യത്തെ ട്വീറ്റ് ഇന്ത്യയുടെ രാജാവിന് (നരേന്ദ്ര മോദി) ഇഷ്ടമായിട്ടുണ്ടാകുകയില്ലെന്നും രാജാവിെന്റ സന്തോഷം പ്രധാനമാണെന്നും ദിഗ് വിജയ് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് വിട്ട് 2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ ബി.ജെ.പിയില്‍ ചേക്കേറിയത്. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു. ബി.ജെ.പി കുടുംബത്തില്‍ നിന്നുള്ള അംഗമായിട്ടും രാജീവുമായുള്ള ആത്മബന്ധത്തെ തുടര്‍ന്നാണ് മാധവറാവു കോണ്‍ഗ്രസില്‍ എത്തിയത്.
No comments