Breaking News

ചാക്കോയുടെ "ചാക്കിലേക്" ഒരാള് കൂടി..!! ല​തി​ക സു​ഭാ​ഷ് എ​ന്‍​സി​പി​യി​ലേ​ക്ക്..?? പിസി ചാ​ക്കോ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി..!!

 


കോ​ട്ട​യം: മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ന്‍​സി​പി​യി​ലേ​ക്ക്. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ര്‍​ച്ച ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ര​മ്ബ​ര്യ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് എ​ന്‍​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. പാ​ര്‍​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


'പിസി ചാക്കോയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ട് കാണുന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല എന്‍ സി പിയിലേക്ക് പോകുന്നത്,കോണ്‍ഗ്രസ് പാരമ്ബര്യമുള്ള പാര്‍ട്ടിയായതിനാലാണ്.'- ലതികാ സുഭാഷ് പറഞ്ഞു. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് പാര്‍ട്ടിവിട്ടത്.


തലമുണ്ഡനം ചെയ്തും അവര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയും, 7,624 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.


പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് നേരത്തെ ലതികാ സുഭാഷിനെ പുറത്താക്കിയിരുന്നു. അതേസമയം ലതികാ സുഭാഷിനെ എ കെ ശശീന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് എന്‍ സി പി അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

No comments