സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
കന്യകുമാരിയില്‍ അധ്യാപികയായ പത്തനംതിട്ട സ്വദേശിനി അനീഷക്ക് ഈ മാസം ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അനീഷയുടെ ഭര്‍ത്താവും കോവിഡ് പോസിറ്റീവ് ആയിരുന്നു.
No comments