Breaking News

കേരളത്തിന്‌ നേരിയ ആശ്വാസമായി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു.


 തിരുവനന്തപുരം : കേരളത്തിന്‌ നേരിയ ആശ്വാസമായി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ല്‍ നിന്ന് 25.61 നിരക്ക് കുറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഇന്നലെയാണു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടാകേണ്ടിയിരുന്നത്. ലോക്ഡൗണ്‍ മൂലം പരിശോധനകള്‍ കുറഞ്ഞതിനാല്‍ ഇന്നലത്തെ കണക്ക് കൃത്യമാകണമെന്നില്ല.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോര്‍ട്ട്‌. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ സ്ഥിതി മെച്ചപ്പെടുത്താം എന്നാണ് പ്രതീക്ഷ.

No comments