ബംഗാളില്‍ ബി.ജെ.പി വരുമെന്നുകണ്ട് മറുകണ്ടം ചാടിയവര്‍ മാപ്പ് പറഞ്ഞ് കരഞ്ഞ് കാത്തിരിപ്പിലാണ്.., മമതയുടെ ഒരു വിളിക്കായി..!! അവരോട്..
കൊല്‍ക്കത്ത: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ കാടിളക്കിയ പ്രചാരണവും കേന്ദ്ര നേതാക്കളുടെ തിരയിളക്കവും കണ്ട് ബി.ജെ.പി അധികാരത്തിലേക്കെന്ന് തോന്നിച്ചതിനൊടുവില്‍ ഒന്നുമല്ലാതെ അരികിലായപ്പോള്‍ ശരിക്കും വടിപിടിച്ച് കുറെപേര്‍. അടുത്ത മന്ത്രിസഭയില്‍ ഇടമുറപ്പിച്ച് തൃണമൂലില്‍നിന്ന് കണ്ടംചാടി ഭാരതീയ ജനത പാര്‍ട്ടിയിലെത്തിയവരാണ് ഉള്ളതും കളഞ്ഞ് പെരുവഴിയില്‍ നോക്കുകുത്തികളായത്. പരമാവധി വേഗത്തില്‍ പഴയ തട്ടകത്തില്‍ തിരികെയെത്താന്‍ ഇവര്‍ ശ്രമം ഊര്‍ജിതമാക്കിയതായാണ് റിപ്പോര്‍ട്ടുകൾ
മുന്‍ തൃണമൂല്‍ എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളുമാണ് ഇതിനകം തിരികെ പഴയ പാളയത്തില്‍ ഇടമുറപ്പിക്കാന്‍ നീക്കം ശക്തമാക്കിയത്.
ഇതിെന്റ ഭാഗമായി ചെയ്ത തെറ്റുകള്‍ക്ക് മാപ്പുചോദിച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക് കത്തെഴുതിയവര്‍ അനവധി. മൊത്തം മൂന്നു എം.എല്‍.എമാരുള്‍പെടെ 10 നേതാക്കള്‍ മടങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ, മടക്ക ടിക്കറ്റ് നല്‍കാന്‍ മമത ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
ഹബീബ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടികയിലിരിക്കെ കൂറുമാറി ബി.ജെ.പി പാളയത്തിലെത്തി എല്ലാം കൈവിട്ട സരള മുര്‍മു ഞായറാഴ്ചയാണ് പഴയ പാര്‍ട്ടി തന്നെ മതിയെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. മറ്റൊരു മുന്‍ എം.എല്‍.എ അമല്‍ ആചാര്യയും തെറ്റായ തീരുമാനമായിരുന്നുവെന്ന് കുമ്ബസരിച്ച് തൃണമൂല്‍ മടക്കം അറിയിച്ചു. നാലുവട്ടം തൃണമൂല്‍ ബാനറില്‍ ജനം സഭയിലെത്തിച്ച സോണാലി ഗുഹ സമൂഹ മാധ്യമം വഴിയാണ് ചെയ്ത അപരാധങ്ങള്‍ ക്ക് പൊറുക്കല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഇവരെ ആറുമാസം കഴിഞ്ഞേ അംഗത്വം നല്‍കി തിരികെയെടുക്കാവൂ എന്നാണ് സുഗത റോയ് ഉള്‍പെടെ നേതാക്കളുടെ നിലപാട്.
അന്ന് ബി.ജെ.പിയിലെത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇവരൊക്കെ മടങ്ങുന്നതെന്നും യഥാര്‍ഥത്തില്‍ പാര്‍ട്ടിയുടെയല്ല, അവരുടെ തെറ്റാണിതെന്നും ബി.ജെ.പി ബംഗാള്‍ ഘടകം പ്രസിഡന്‍റ് ദിലീപ് ഘോഷ് പറയുന്നു.
No comments