പ്രതിപക്ഷ നേതാവ് ഇനി ആര്..?? ചെന്നിത്തലയോ വി ഡി സതീശനോ..?? മൂന്നാമൻ വരുമോ..??
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കാനായി ഹൈക്കമാന്‍റ് നീരീക്ഷകര്‍ ഉടന്‍ എത്തും. ബുധനാഴ്ച കേരളത്തിലെത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തെ അറിയിച്ചു. പദവിയില്‍ തുടരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീക്കം നടത്തുമ്ബോള്‍ മറ്റൊരു വിഭാഗം വിഡി സതീശന്‍റെ പേര് ഉയര്‍ത്തുകയും ചെയ്യുന്നു.
രമേശ് ചെന്നിത്തലയ്ക്ക് ഉന്നത ചുമതലകള്‍ നല്‍കി ഡല്‍ഹിയിലേക്ക് മാറ്റി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തലമുറ മാറ്റം ഉണ്ടാകുമെന്നുമുള്ള സൂചനകള്‍ ശക്തമായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് ചെന്നിത്തലയുടെ നീക്കം.
പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല.
എന്നാല്‍ ഐ വിഭാഗത്തില്‍ നിന്ന് തന്നെ വിഡി സതീശന്‍ അനുകൂലമായും വികാരം ഉയരുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പേര് മുന്നോട്ട് വെയ്ക്കുന്ന എ ഗ്രൂപ്പ് പക്ഷെ സ്ഥാനത്തിനായി നിര്‍ബന്ധം പിടിക്കില്ല.
ഹൈക്കമാന്‍റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും എംഎല്‍എമാരുമായി പ്രത്യേകം ചര്‍ച്ച നടത്തും. ലോക്ഡൌണ്‍ തുടരുന്നതിനാല്‍ നേരിട്ട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. 18,19 തീയതികള്‍ തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാനായി രാഷ്ട്രീയകാര്യ സമിതിയും വിളിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൌണിന്‍റെ സാഹചര്യത്തില്‍ ഇത് ഓണ്‍ലൈനിലാക്കി മാറ്റിയേക്കും.
No comments